ഞാന്‍ മരിക്കാന്‍ കിടക്കുകയാണ്. ഭാര്യ അടുത്തിരുന്നു കരയുന്നുണ്ട്. മോള് ഇതു വരെ വന്നിട്ടില്ല.
ബന്ധുക്കളൊക്കെ ആളുകളെ വിളിച്ചു കൂട്ടുന്ന തിരക്കിലാണ്. ഫോണിനു വിശ്രമമില്ല. 'ഈശ്വരാ, ഈ മാസത്തെ ബില്ല് ആരടയ്ക്കും ? '
ഞാന്‍ മരിക്കും എന്നു എങ്ങിനെയാണ് ഇവര്‍ ഉറപ്പിച്ചതെന്നറിയില്ല. എന്തായാലും ഇവിടുത്തെ ബഹളം കണ്ടിട്ട് ഉടനെ ഉറപ്പാണ്.
ഭാര്യയുടെ കരച്ചില് കണ്ടിട്ടു സഹിക്കുന്നില്ല. ഞങ്ങളൊരുമിച്ചു എത്ര മരണങ്ങള്‍ക്കു പോയതാണ്. അവിടുത്തെയൊക്കെ സ്ത്രീകളുടെ കരച്ചില് കണ്ട് അവള് കണ്ണു തുടക്കുന്നതു കണ്ടിട്ടുണ്ട്. ഒരു പക്ഷെ അന്നൊന്നും അവള് കരുതിയിരിക്കില്ല അവള്‍ക്കും ഇതു പോലെ ഒരു അവസരം വരുമെന്ന്.
ഹൊ! ഈ ഫാനിന് എന്തൊരു കാറ്റ്, സ്പീഡ് ഒന്നു കുറച്ചിട്ടുകൂടെ. ആരോടുപറയാന്‍, ഈശ്വരാ വായ തുറക്കാന്‍ പോലും പറ്റുന്നില്ലല്ലൊ.
ഒരു വണ്ടി വന്നു നില്ക്കുന്ന ശബ്ദം. മോഹനന്റെ അംബാസഡറാണെന്നു തോന്നുന്നു. നോക്കട്ടെ, എന്തായാലും അകത്തു വരും. ഇവരെയൊക്കെ സ്വീകരിച്ചിരുത്താന്‍ കൊതിയാകുന്നു. എഴുന്നേല്ക്കാന് പോയിട്ട് അനങ്ങാന്‍ പോലും വയ്യ. ഈശ്വരാ! ഊഹം തെറ്റിയില്ല, മോഹനന് തന്നെ. അവന്റെ മുഖത്ത് വല്ലാത്ത വിഷമം. കഷ്ടം, പെട്ടെന്നു തിരിഞ്ഞു നടന്നു. അവനു എന്റെ കിടപ്പു കാണാന്‍ വയ്യെന്നു തോന്നുന്നു. ആരൊക്കെയോ വാതില്ക്കല് വരെ വന്നു നോക്കിയിട്ടു പോകുന്നുണ്ട്. കാണാന്‍ വയ്യ.
പുറത്തു ഒരുപാട് ആള്‍ക്കാരുടെ ശബ്ദവും ബഹളവും കേള്‍ക്കുന്നു. ജോസഫ് മരിച്ചപ്പോള്‍ ഉണ്ടായിരുന്ന അത്ര തിരക്കുണ്ടാകുമോ ? എന്തൊരു ജനക്കൂട്ടമായിരുന്നു അന്ന്. എന്തെല്ലാം ഓര്‍മ്മകളാണ്.
ചെറുതായി ശ്വാസം മുട്ടുന്നതു പോലെ തോന്നുന്നു. ഇനിയിപ്പോള്‍ മരിക്കുമായിരിക്കും... പക്ഷെ ഇതു കുറേ നേരമായല്ലോ, ഇതുവരെ മരിച്ചില്ലല്ലൊ, ഒരു പക്ഷെ മരിച്ചിട്ടുണ്ടാവുമോ ? ചിലപ്പോള്‍ ഇങ്ങനെ കുറേ നേരം കിടക്കുമായിരിക്കും. ഇതൊക്കെ ആരറിയുന്നു. നോക്കട്ടെ, ഇനി മറ്റെന്തു പണി.
ഭാര്യയുടെ നിലവിളി പെട്ടെന്ന് ഉച്ചത്തിലായി, എന്തു പറ്റി ? മോഹനന്റെ ഭാര്യ ആശ്വസിപ്പിക്കുന്നുണ്ട്, 'ഇതൊക്കെ നമുക്കു, മുന്‍പേ തീരുമാനിച്ചല്ലേ പറ്റൂ...' ഓ! ശവക്കുഴി എവിടെ തോണ്ടണമെന്ന ചര്‍ച്ചയാവും പുറത്ത്, അതു ചോദിച്ചതിനാണ് അവള് കരഞ്ഞത്. ആ തൊഴുത്തിന്റെ അടുത്തോ മറ്റൊ കുഴിച്ചിട്ടു കളയുമോ ? ഓ, ചത്തു കഴിഞ്ഞാല്‍ പിന്നെ എന്തോന്ന് സുഖവും അസുഖവും.
ശ്വാസം മുട്ട് കുറഞ്ഞു, ഓ അപ്പോള്‍ മരിച്ചിട്ടില്ല. ഈശ്വരാ ഇത്രയും ആള്ക്കാര് കൂടിയിട്ട്, ഇനി മരിച്ചില്ലെങ്കില്‍...... ഞാനെങ്ങിനെ ആള്‍ക്കാരുടെ മുഖത്ത്....
9 comments:
‘സദാനന്റെ സമയ’ത്തിലെ ദിലീപിനെപ്പോലെയാണല്ലോ!കൊള്ളാം.
മരിച്ചില്ലെങ്കില്‍ എണീറ്റ്പോരൂ :)
ഇതു കൊള്ളാം.
നന്നായിരിയ്ക്കുന്നു :)
ഇതു പണ്ടൊരു മകന് അപ്പനോടു പറഞ്ഞതു പോലെ ആയല്ലോ! “അപ്പനെന്തു പണിയാ ഈ കാണിച്ചത്.പന്തലുകാരെ ഏര്‍പ്പടാക്കി,ആഫീസില്‍ എല്ലാരോടും പറഞ്ഞു.നോക്കുമ്പൊ അപ്പന് ദേ എണീറ്റിരിക്കുന്നു.ഞാനെങ്ങിനെ ഇനി അവരുടെ മുഖത്തു നോക്കും.ഒരുകാര്യം പറഞ്ഞേക്കാം.ചത്താലും ചത്തില്ലേലും 12 മണിക്കു ശവമടക്കു ഞാന്‍ നടത്തും!”
കഥ നന്നായി.ഇനിയും പോരട്ടേ.
നന്ദി.
സ്നേഹപൂര്‍വം
- വിനോജ്
നല്ല ശൈലി വിനോജ്.ലാഘവത്തോടെ ,ചെറു ചിരിയോടെവായിച്ചുപോകാംസംഭവം കൊള്ളാം.
കൊള്ളാം. നന്നായിട്ടുണ്ട്.
ആശംസകള്‍
ha ha...marichille?????
illa berlin.... :D
Post a Comment